TRENDING:

Lock down | പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തീരദേശത്ത് നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ

Last Updated:

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. അവശ്യ സാധനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് 19 ആശങ്ക വിതയ്ക്കുന്ന തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതര സാഹചര്യമുണ്ട്. തീരമേഖലയിലാണ് അതിവേഗ രോഗ വ്യാപനം. പല്ലുവിള- 51, പുന്തുറ- 26, പുതുക്കുറിച്ചി- 20,
advertisement

അഞ്ചുതെങ്ങ്- 15 എന്നിങ്ങനെയാണ് തീരമേഖലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 246ൽ 237ഉം സമ്പർക്കത്തിലൂടെയാണ്. നാലു ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി.

നാളെ മുതൽ തീരദേശത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീര ദേശത്തെ മൂന്നു സോണാക്കി. പൊലീസിന് പ്രത്യേക ചുമതല നൽകും.

പൊലീസ് കമ്മീഷണർക്കായിരിക്കും ചുമതല.

അഞ്ചുതെങ്ങ്, വലിയതുറ, വിഴിഞ്ഞം എന്നിവ കേന്ദ്രീകരിച്ചാണ് മൂന്നു സോണുകളായി തിരിച്ചത്. ഇവിടങ്ങളുടെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥർക്കായിരിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. അവശ്യ സാധനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532 [NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

[NEWS]നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

advertisement

[PHOTO]

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 135 പേർ വിദേശത്തുനിന്ന് വന്നതും 98 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം കണ്ടെത്തി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11O66 ആയി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 6029 പേർ ചികിത്സയിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Lock down | പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തീരദേശത്ത് നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ
Open in App
Home
Video
Impact Shorts
Web Stories