തിരുവനന്തപുരം: കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളം ലോക്ക് ഡൌണിലേക്ക്. സംസ്ഥാന അതിർത്തികൾ അടച്ചിടും. പൊതുഗതാഗതം നിർത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമായിരിക്കും തുറന്നിരിക്കുക. അതിനിടെ കേരളത്തിൽ 28 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 91 ആയി. ദുബായിൽനിന്ന് വന്ന 25 പേരിലാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.