പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഇല്ലെന്ന് കവാടത്തിൽ തന്നെ ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ കൈകൾ ആദ്യം ശുചിയാക്കണം ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്ന നിർദേശവും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികൾ ഉൾപ്പെടെ ആരും മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങില്ല , ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്. ഇതിനായി പുറത്തേക്ക് പോവേണ്ടതില്ല. മറ്റിടങ്ങളിൽ നിന്ന് എത്തിയിട്ടുള്ള ചെങ്കൽച്ചൂള നിവാസികളുടെ നിരീക്ഷണത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ്. കോവിഡ് പോലൊരു മഹാമാരി ഈ മേഖലയിൽ പടർന്നു പിടിച്ചാലുള്ള ഭവിഷ്യത്ത് എന്തെന്ന് ഇവർക്കറിയാം. അതുകൊണ്ട് തന്നെയാണ് ഈ ശക്തമായ പ്രതിരോധവും.
advertisement
TRENDING:INFO | സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ച അവധി
[NEWS]Covid 19 in Kerala| ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532
[NEWS]Lock down | പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തീരദേശത്ത് നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ
[NEWS]
അന്നന്നത്തെ പട്ടിണിമാറ്റാൻ ജോലി ചെയ്യുന്ന സാധാരണക്കാരുടെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രതിരോധപ്രവർത്തനങ്ങളിൽ ഇവരും സഹകരിക്കുന്നുണ്ട്. ചെങ്കൽച്ചൂളക്കാരുടെ ഈ പ്രതിരോധ പ്രവർത്തനങ്ങളെ കൗൺസിലർ ജയലക്ഷ്മിയും അഭിനന്ദിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ് ചെങ്കൽച്ചൂളക്കാരുടെ ഈ പ്രതിരോധം.