Coronavirus LIVE Updates: ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1008 ആയി. ഇതിനോടകം 31787 പേർക്ക് നോവെൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 22982 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ കൊല്ലത്തും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്തുപേർക്കാണ് കോവിഡ് നെഗറ്റീവായത്. കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നു വീതം പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേഥനത്തിലാണ് ഇക്കാര്യം പറഞ്ഞത്.