എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം ന്യൂസ് 18 നോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിയ്ക്കുന്ന വാക്‌സിന്‍ 100 ശതമാനം സുരക്ഷിതവും പ്രതിരോധ ശേഷി കൈവരിയ്ക്കാന്‍ സഹായകരവുമാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടും യാതൊരു ആര്യോഗ്യപ്രശ്ങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read 'കോവിഡ് വാക്സിൻ വീട്ടിലുണ്ടാക്കാനാകുമോ'? ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇതുമാത്രം
സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലായാണ് വാക്‌സിനേഷന്‍ നടക്കുക. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ഒഴിവാക്കി. 100 പേര്‍ വീതം 133 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. കുത്തിവെയ്പ്പ് പൂര്‍ത്തിയായ ചെറിയ കേന്ദ്രങ്ങള്‍ ഒഴിവാക്കി പുതിയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കുത്തിവയ്പ്പ് ആരംഭിച്ചു. നാളെ മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കുത്തിവയ്പ്പ് ആരംഭിയ്ക്കും.
advertisement
കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ച ശനിയാഴ്ച സംസ്ഥാനത്ത് 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. എവിടെനിന്നും പാര്‍ശ്വഫലങ്ങളുടെ റിപ്പോര്‍ട്ടുകളുമില്ലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ തീരുന്ന മുറയ്ക്ക് പോലീസുദ്യോഗസ്ഥര്‍,റവന്യൂ ജീവനക്കാര്‍, മുനിസിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കുത്തിവെയ്പ്പ് നടത്തും.