TRENDING:

Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു

Last Updated:

കഴിഞ്ഞയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും സൂപ്രണ്ട് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് നടന്ന പരിശോധനയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നു.
advertisement

നേരത്തെ ഇവിടെ ചികിത്സ തേടിയെത്തിയ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കു മാത്രമായിരിക്കും ചികിത്സ നല്‍കുകയെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.

എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണ് . നിലവിൽ ഇവിടെ ഒപിയിൽ എത്തുന്ന  രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തും.

advertisement

TRENDING:Covid 19 | സംസ്ഥാനത്ത് ഇന്നു 927 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 733 പേർക്കു രോഗം

[NEWS]Covid 19 | സംസ്ഥാനത്തു ഇന്നു പുതിയ 29 ഹോട്ട്സ്പോട്ടുകൾ; ആകെ 494 ഹോട്ട് സ്പോട്ടുകൾ

[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു

advertisement

[NEWS]

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മറ്റ്  ആശുപത്രികളില്‍നിന്നും റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

View Survey

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഒരാഴ്ച്ചത്തേക്ക് ആണ് നിലവിൽ അടച്ചത് . കഴിഞ്ഞയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും സൂപ്രണ്ട് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| കോട്ടയം മെഡിക്കല്‍ കോളജിൽ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ്: ഗൈനക്കോളജി ഒപി അടച്ചു
Open in App
Home
Video
Impact Shorts
Web Stories