TRENDING:

Covid 19 | വാക്സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്

Last Updated:

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ പരീക്ഷണത്തിന് വിധേയനായ മന്ത്രിയാണ് വിജ്. ഇക്കഴിഞ്ഞ നവംബർ ഇരുപതിനാണ് അദ്ദേഹം കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി അംബാലയിലെ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. നിലവിൽ അംബാലയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിജ്.
advertisement

Also Read-കോവിഡ് വാക്സിൻ കുത്തിവെച്ച് ഹരിയാന ആരോഗ്യമന്ത്രി; വാക്സിൻ പരീക്ഷണത്തിന് തയ്യാറായ രാജ്യത്തെ ആദ്യ മന്ത്രി

'ഞാന്‍ കൊറോണ പൊസിറ്റീവാണ്. നിലവില്‍ അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്. ഞാനുമായി സമ്പർക്കം പുലർത്തിയ ആളുകൾ ദയവായി കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിക്കുകയാണ്' മന്ത്രി ട്വീറ്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ട്രയൽ പരീക്ഷണത്തിന് വിധേയനായ മന്ത്രിയാണ് അനിൽ വിജ്. ഇക്കഴിഞ്ഞ നവംബർ ഇരുപതിനാണ് അദ്ദേഹം 67 കാരനായ വിജ്,  കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി അംബാലയിലെ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വാക്സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്
Open in App
Home
Video
Impact Shorts
Web Stories