TRENDING:

Covid 19| കോവിഡിനും ക്ഷയരോഗത്തിനും സമാനമായ ലക്ഷണങ്ങള്‍; രോഗബാധിതരിൽ ക്ഷയരോഗവും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ്

Last Updated:

രോഗലക്ഷണങ്ങൾ ഉള്ളവരിൽ ക്ഷയരോഗസാധ്യത തിരിച്ചറിയാതിരുന്നാൽ അപകടാവസ്ഥക്ക് കാരണമാകുമെന്നതിനാലാണ് ആരോഗ്യവകുപ്പിെൻറ അടിയന്തര നിർദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ബാധിതരിൽ വിട്ടുമാറാതെ രോഗലക്ഷങ്ങൾ നീണ്ടുനിൽക്കുന്നവരെ ക്ഷയരോഗ പരിശോധനക്ക് കൂടി വിധേയമാക്കാനാണ് തീരുമാനം. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ക്ഷയരോഗത്തിനും. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്.
advertisement

രോഗലക്ഷണങ്ങൾ ഉള്ളവരിൽ ക്ഷയരോഗസാധ്യത തിരിച്ചറിയാതിരുന്നാൽ അപകടാവസ്ഥക്ക് കാരണമാകുമെന്നതിനാലാണ് ആരോഗ്യവകുപ്പിെൻറ അടിയന്തര നിർദേശത്തിന് കാരണം. കോവിഡ് രോഗികളിൽ രണ്ടാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാരക്കുറവ്, രാത്രി ഉറക്കത്തിലെ വിയർക്കൽ എന്നിവയുള്ളവരെയാണ് ക്ഷയപരിശോധനക്ക് വിധേയമാക്കുന്നത്.

ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ശരീരത്തിൽ പ്രവേശിച്ചാൽ സാവധാനത്തിലാണ് ലക്ഷണങ്ങൾ പ്രകടമാക്കുക. ക്ഷയരോഗികളിലെ കോവിഡ് പടർച്ച സങ്കീർണ്ണമായ ശാരീരികാവസ്ഥക്ക് ഇടയാക്കുെമന്നും പഠനങ്ങളുണ്ട്. പ്രായാധിക്യം, പോഷകാഹാരക്കുറവ്, ഗുരുതര ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, പ്രതിരോധശേഷിയില്ലായ്മ എന്നിങ്ങനെ കോവിഡ് ബാധക്ക് അനുകൂലമായ സാഹചര്യങ്ങൾ തന്നെയാണ് ക്ഷയത്തിനും. സമാനലക്ഷണങ്ങളെ തുടർന്നുള്ള സങ്കീർണ്ണ ക്ഷയരോഗ നിർമ്മാർജ്ജനത്തെ അടക്കം ബാധിക്കുേമാ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

advertisement

ജലദോഷപ്പനിക്കാരിൽ കോവിഡ് പരിശോധന നടത്തണമെന്നത് നേരത്തെ തന്നെ ആരോഗ്യവകുപ്പിെൻറ പരിഷ്കരിച്ച പരിശോധന മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ക്ഷയരോഗ ലക്ഷണങ്ങളുള്ള ജലദോഷപ്പനിക്കാരെ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കണമെന്നാണ് പുതിയ നിർദേശം.സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകളാണ് ക്ഷയരോഗ നിർണ്ണയത്തിന് നടത്തുന്നത്. കോവിഡ് നെഗറ്റീവായവരിൽ ജലദോഷപ്പനി 14 ദിവസത്തിൽ കൂടുതൽ തുടരുന്നുണ്ടെങ്കിൽ ഇവർക്കും പരിശോധന വേണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന് പ്രാഥമിക, കുടുംബ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ആശുപത്രികൾ വഴിയും സംവിധാനമുണ്ടാക്കണം.കോവിഡ് രോഗികളെ ക്ഷയപരിശോധനക്കായി ടി.ബി സെൻററുകളിലേക്ക് മാറ്റില്ല. നിലവിലെ കോവിഡ് സംവിധാനം വഴി സാമ്പിൾ ശേഖരിച്ച് ക്ഷയരോഗ പരിശോധനക്ക് അയയ്ക്കണമെന്നും നിർദേശങ്ങളിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| കോവിഡിനും ക്ഷയരോഗത്തിനും സമാനമായ ലക്ഷണങ്ങള്‍; രോഗബാധിതരിൽ ക്ഷയരോഗവും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ്
Open in App
Home
Video
Impact Shorts
Web Stories