TRENDING:

Breaking| കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

അമിത് ഷാ തന്നെയാണ് ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വിവരം പങ്കുവച്ചത്.
advertisement

'കൊറോണയുടെ പ്രാരംഭ ലക്ഷണം കണ്ടപ്പോൾ തന്നെ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും ദയവായി നിരീക്ഷണത്തിൽ കഴിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു', അമിത് ഷാ ട്വീറ്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking| കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories