ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. 79 കാരിയിൽ നിന്ന് ശേഖരിച്ച സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.
Also Read - രാജ്യത്ത് ആദ്യമായി JN.1 കോവിഡ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; പേടിക്കണോ?
എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ നിര്‍ദേശിക്കുന്നു.
advertisement
ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വര്‍ധനവും യോഗം ചര്‍ച്ച ചെയ്യും.