പോലീസ് സ്റ്റേഷനിലെ പോലീസുകാർ പ്രഷർ കുക്കറിനെ ശ്വസന ഉപകരണമാക്കി മാറ്റി ചുറ്റും കൂടി നിന്നാണ് ആവി പിടിക്കുന്നത്. പ്രഷർ കുക്കറിൽ വെള്ളവും ഔഷധസസ്യങ്ങളുടെ ഇലകളും വേപ്പ്, തുളസി, യൂക്കാലിപ്റ്റസ് എന്നിവയും ചേർത്ത് തിളപ്പിക്കും. നീരാവി വരാൻ തുടങ്ങുമ്പോൾ ഉദ്യോഗസ്ഥർ കുക്കറിൽ നിന്ന് ട്യൂബുകളിലൂടെ ശ്വസിക്കുന്നു. ഇതുകൂടാതെ, ഉദ്യോഗസ്ഥർ അവരുടെ ദൈനംദിന പ്രാണായാമ വ്യായാമങ്ങളും പരിശീലിക്കുന്നുണ്ട്.
കൂടുതൽ ആരോഗ്യമുള്ളവരായിരിക്കുകയും കോവിഡ് -19 മൂലം രോഗം വരില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പും ഷിഫ്റ്റിന് മുമ്പായും സർജാപൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രഷർകുക്കറിൽ നിന്ന് ആവി പിടിക്കാറുണ്ടെന്ന് സ്റ്റേഷൻ ചുമതലയുള്ള ഹരീഷ് വി ഹിന്ദുവിനോട് പറഞ്ഞു. പ്രഷർ കുക്കർ ഇപ്പോൾ സ്റ്റേഷനിലെ പതിവായി ശ്വസിക്കുന്ന വ്യായാമ ഉപകരണമായി മാറിയിരിക്കുകയാണ്.
advertisement
പ്രഷർ കുക്കറിന്റെ ആശയം മംഗളൂരുവിലെ ബാർക്ക് പോലീസ് സ്റ്റേഷനിലും എത്തിയിട്ടുണ്ട്. ഇവിടെ ഉദ്യോഗസ്ഥർ നാല് വെന്റുകളുള്ള ഒരു സ്റ്റീൽ പൈപ്പിനെ തടിയുടെ ഒരു ഫ്രെയിമിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മൂന്ന് വെന്റുകൾ ആവി പിടിക്കാൻ ഉപയോഗിക്കാം. നാലാമത്തേത് പ്രഷർ കുക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷം ബെലഗാവിയിൽ ഇൻസ്പെക്ടർ ജ്യോതിർലിംഗ് ഹൊനകട്ടിയാണ് ഈ ഉപകരണം കണ്ടുപിടിച്ചത്. ചിത്രദുർഗ, ശിവമോഗ, ഹവേരി ജില്ലകളിലെ മറ്റ് പല പോലീസ് സ്റ്റേഷനുകളും അവരുടെ ഓഫീസുകളിൽ സമാനമായ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ. വിജയരാഘവന്‍ പറഞ്ഞു.
നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ട്. ഏഴ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ കോവിഡ് കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷത്തോളം കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിച്ചു. പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ മനുഷ്യരിലേക്ക് പടരുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം വൈറസ് മൃഗങ്ങളിലേക്ക് പടരുന്നില്ലെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നതെന്നും നീതി ആയോഗ് അംഗം ഡോ. വി. കെ. പോള്‍ വ്യക്തമാക്കി.
Keywords: Covid, Coronavirus, Karnataka, Police Station, Pressure Cooker, കോവിഡ്, കൊറോണ വൈറസ്, കർണാടക, പ്രഷർ കുക്കർ