ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികൾ പൂർണമായും അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല. താൽക്കാലത്തേക്ക് ഈ മാസം 31 വരെയാണ് ലോക് ഡൗണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 327 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡ് പ്രത്യേകമായ അവസ്ഥയാണ്. കൂടുതൽ കർക്കശമായ നടപടിയെടുക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. കനത്ത പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
You may also like:ഇതാ ഒരു ശുഭവാർത്ത; കൊറോണ ബാധിതരുടെ ചികിത്സക്ക് 69 മരുന്നുകൾ ഫലപ്രദമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]
advertisement
മറ്റിടങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കും. വെള്ളം, വൈദ്യുതി,ടെലി കോം, അവശ്യ ഭക്ഷ്യ വസ്തുക്കൾ എന്നിവ തടസമില്ലാതെ ലഭിക്കും.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യമൊരുക്കും. ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ പ്രത്യേകം സജജമാക്കും. കറൻസി നോട്ടുകളും നാണയങ്ങളും അണു വിമുക്തമാക്കണം. ഇത് റിസർവ് ബാങ്കിനോട് ആവശ്യപെടും. നിരീക്ഷണത്തിൽ കഴിയുന്നവർക്കും വീട്ടുകാർക്കുമുള്ള ഭക്ഷണം വീട്ടിലെത്തിക്കും.