TRENDING:

മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ്

Last Updated:

ഇയാളെക്കുറിച്ചുള്ള പരാതി വിദ്യാഭ്യാസ വകുപ്പിനും കൈമാറിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വകുപ്പ് തലത്തിലും നടപടിയുണ്ടായേക്കാമെന്നാണ് സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷിംല: മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങിയ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹിമാചൽ പ്രദേശിൽ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപകനും സഹോദരനും ഗുജറാത്തിൽ നിന്നും ഹിമാചലിൽ എത്തിയത്. തുടർന്ന് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഇവരോട് വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയാന്‍ ആവശ്യപ്പെട്ടു.
advertisement

ക്വാറന്‍റീനിൽ തുടരവെ രണ്ട് ദിവസം മുമ്പാണ് അധ്യാപകൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മദ്യം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിന് പുറമെ ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

TRENDING:ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണം; ജില്ലാ മജിസ്ട്രേറ്റുകളോട് ഡൽഹി സർക്കാർ [PHOTO]മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [PHOTO]'വീട്ടിൽ നിന്നൊരു ഹൊറർ സിനിമ നിർമ്മിക്കൂ'; യുവ സംവിധായകർക്ക് കിങ് ഖാന്റെ വെല്ലുവിളി [NEWS]

advertisement

നിലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീനിലേക്ക് മാറ്റിയ ഇയാളെക്കുറിച്ചുള്ള പരാതി വിദ്യാഭ്യാസ വകുപ്പിനും കൈമാറിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വകുപ്പ് തലത്തിലും നടപടിയുണ്ടായേക്കാമെന്നാണ് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories