Mann ki Baat LIVE Updates: സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെതോടെ സാമൂഹിക അകലം കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മാൻ കി ബാത്ത്' വഴി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് മോദി പറഞ്ഞു. "നമ്മൾ കഷ്ടപ്പാടുകൾ സഹിച്ചു, പക്ഷേ അത് കൈകാര്യം ചെയ്യാൻ എല്ലാവരും ദൃഢനിശ്ചയത്തിലാണ്," അദ്ദേഹം പറഞ്ഞു.