TRENDING:

COVID 19| മന്ത്രി എം.എം മണിക്ക് കോവിഡ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം

Last Updated:

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മന്ത്രി എം.എം മണിക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
advertisement

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വി.എസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.

Also Read: 'കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു': സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടി

ഇന്ന് (ഒക്ടോബർ 7) നടത്തിയ കൊവിഡ് 19 പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്...

advertisement

Posted by MM Mani on Wednesday, October 7, 2020

കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്.എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മന്ത്രി എം.എം മണിക്ക് കോവിഡ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം
Open in App
Home
Video
Impact Shorts
Web Stories