TRENDING:

COVID-19 | ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ  നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 

Last Updated:

പകർച്ചവ്യാധി തടയാൻ ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിനംപ്രതി രാജ്യത്ത് കൊറോണ വൈറസ് (Coronavirus) കേസുകൾ കുതിച്ചുയരുകയാണ്. പകർച്ചവ്യാധി തടയാൻ ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
advertisement

സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകൾ ധരിക്കുന്നതും നിർബന്ധമാക്കുമ്പോഴും രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ അപകടകരമാം വേഗത്തിലാണ് പടർന്നു പിടിക്കുന്നത്.

വൈറസിനൊപ്പം ജീവിക്കാൻ ശീലിക്കേണ്ടത് അതിപ്രധാനമായ കാര്യമാണ്. വൈറസ് ബാധിക്കാതെ എങ്ങനെ സ്വയം സംരക്ഷിക്കാം എന്നറിയണമെങ്കിൽ ആദ്യം ജീവിത ശീലങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. വൈറസ് പടരുന്ന നിലവിലെ സാഹചര്യത്തിൽ ജീവിതത്തിൽ നിന്നും ഒഴിവാക്കി നിർത്തേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

advertisement

തിരക്കേറിയ റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ഒഴിവാക്കുക

സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്. അതിനാൽ തന്നെ ഈ കൊറോണ കാലങ്ങളിൽ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കാം. തിങ്ങി നിറഞ്ഞ വായു സഞ്ചാരമില്ലാത്ത റെസ്റ്റോറന്റുകൾ, കഫേകൾ പോലുള്ള ഇടങ്ങളിൽ വൈറസ് അതിവേഗം വ്യാപിച്ചേക്കാം. തിരക്കേറിയ റെസ്റ്റോറന്റിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് തീർച്ചയായും സുരക്ഷിതമല്ല. അതിനാൽ ഇങ്ങനെയുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

വിരുന്നുകൾ / പാർട്ടികൾ ഒഴിവാക്കുക

കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ സർക്കാർ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഇൻഡോർ പാർട്ടികളുടെ എണ്ണം വർധിപ്പിച്ചു. വീടുകൾ അതിഥി സത്കാരം നടത്താൻ ഒരുങ്ങുമ്പോൾ കൊറോണ വൈറസിനെ കൂടിയാണ് നിങ്ങൾ വീട്ടിലേക്ക് ക്ഷണിക്കുന്നത് എന്ന യാഥാർഥ്യം മനസിലാക്കുക. ശ്വാസകോശ സംബന്ധമായ അണുബാധയായതിനാൽ വീടുകളിൽ അല്ലെങ്കിൽ അടച്ചിട്ട ഇടങ്ങളിൽ നടത്തുന്ന പാർട്ടികളിൽ വൈറസ് പടരുന്നത് വളരെ എളുപ്പമാണ്. പരസ്പരം ആശ്ലേഷിക്കണം എന്നില്ല വൈറസ് പടരാൻ പകരം ഒരു ചുമയോ തുമ്മലോ പൊട്ടിച്ചിരിയോ മതി വൈറസിനെ വ്യാപിപ്പിക്കാൻ.

advertisement

Covid 19 | എറണാകുളത്ത് ജില്ലാ ജനസംഖ്യയുടെ 19.31% പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു

ബ്യൂട്ടി പാർലർ/ സലൂൺ എന്നിവ ഒഴിവാക്കുക

ബ്യൂട്ടി പാർലറിൽ അല്ലെങ്കിൽ സലൂണിൽ പോയി സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധ നൽകുമ്പോൾ നിങ്ങളുടെ അശ്രദ്ധ കാരണം വൈറസ് പടരാൻ സാധ്യതയുണ്ട്. ഹെയർകട്ട് ചെയ്യാനായി സലൂണിൽ എത്തുമ്പോൾ നിങ്ങളുടെ സ്റ്റൈലിസ്റ്റിന്റെ അതേ വായു നിങ്ങൾ ശ്വസിക്കാൻ ഇടയാകും. സാമൂഹിക അകലം പാലിക്കാതെ അടുത്തിടപഴകേണ്ടി വരുന്നത് കോവിഡ് ബാധിക്കാൻ ഇടയാക്കിയേക്കാം. മാസ്ക് ധരിച്ചാൽ പോലും അണുബാധയിൽ നിന്നും അവ നിങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പു നൽകുന്നില്ല.

advertisement

Also Read-Omicron| ഒമിക്രോൺ തരംഗം; സംസ്ഥാനത്ത് പടരുന്നതിൽ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി

സിനിമകൾ വീട്ടിലിരുന്ന് കാണുക

സിനിമാ തിയേറ്ററുകളിൽ വലിയ തിരക്കാണ്, പ്രത്യേകിച്ചും ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രം ആണ് പ്രദർശനത്തിന് എത്തിയത് എന്നുണ്ടെങ്കിൽ വലിയ തിരക്ക് അനുഭവപ്പെടാം. അത്തരം തിരക്കുള്ള സിനിമാ തിയേറ്ററുകളിൽ നിന്നും നിങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. COVID-19 പുതിയ വകഭേദമായ ഒമിക്രോൺ അപകടകരമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഒരു പക്ഷെ നിങ്ങളുമായി ഇടപഴകുന്ന വ്യക്തികൾക്ക് രോഗബാധയുണ്ടെന്നു നിങ്ങൾ തിരിച്ചറിയണമെന്നില്ല. നിങ്ങളുടെ അരികിൽ ഇരിക്കുന്നയാൾ സുഖമായിരിക്കുന്നതായി തോന്നിയാലും അവർ പോസിറ്റീവാണോ അല്ലയോ എന്ന് പറയാൻ കഴിയില്ല. അതിനാൽ അണുബാധയിൽ നിന്നും രക്ഷ നേടാൻ ഒരു പരീക്ഷണത്തിന് മുതിരാതെ വീട്ടിൽ തന്നെ തുടരുക എന്നതാണ് ഏറ്റവും നല്ല മാർഗം

advertisement

ഷോപ്പിംഗ് മാളുകൾ

വർദ്ധിച്ചുവരുന്ന COVID-19 കേസുകൾക്കിടയിൽ ഷോപ്പിംഗിന് പൊതുയിടത്തിൽ പോകുന്നത് അങ്ങേയറ്റം അപകടകരമാണ്. ഷോപ്പിംഗ് മാളുകൾ വൈറസിന്റെ മികച്ച ഹോട്ട്‌സ്‌പോട്ട് ആണ്. കാരണം ഷോപ്പിംഗ് മാളുകൾ എല്ലായ്പ്പോഴും വളരെ തിരക്കേറിയതാണ്. രോഗബാധിതനായ ഒരാളുമായി നിങ്ങൾ അറിയാതെ സമ്പർക്കം പുലർത്തുകയോ വൈറസ് നിലനിൽക്കുന്ന പ്രതലത്തിൽ സ്പർശിക്കുകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ മാളുകളിൽ പോയുള്ള ഷോപ്പിംഗ് കുറച്ച് കാലത്തേക്ക് ഒഴിവാക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID-19 | ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ  നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 
Open in App
Home
Video
Impact Shorts
Web Stories