"ഐ സി യുവിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത നിരവധി രോഗികളെക്കുറിച്ചുള്ളഭീതിതമായ
advertisement
ഐ സി യുവിന്പുറത്ത് സ്ഥാപിച്ചിട്ടുള്ള എൽ ഇ ഡി സ്‌ക്രീനിൽ ഐ സി യു കിടക്കകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാൻ കഴിയും. രോഗികൾക്ക് പുറത്ത് നിൽക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളെയും കാണാൻ കഴിയും. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഈ സൗകര്യം വലിയ ആശ്വാസമാണ് നൽകുന്നത്. തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്ആത്മവിശ്
ഓരോ വാർഡിലും ഡ്യൂട്ടിയിലുള്ള നഴ്സ് ഊഴമനുസരിച്ച് രോഗികളെ എൽ ഇ ഡി സ്‌ക്രീനിലൂടെ കുടുംബാംഗങ്ങളെ കാണിക്കും. അതിനുശേഷം ഐ സി യുവിൽ നിന്ന് പുറത്തു വരുന്ന ഡോക്റ്റർ അവരുടെ ആരോഗ്യത്തെ സംബന്ധിച്ച് ബന്ധുക്കൾക്കുള്ള സംശയങ്ങളെല്ലാം ദൂരീകരിക്കുന്നു. ദിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ ഇത് നടക്കാറുണ്ട്. ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരത്തിൽ മികച്ച ഒരു സൗകര്യം ലഭ്യമാക്കുന്നത്നിരവധി ആളുകളുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് കെ സി ജനറൽ ആശുപത്രിയിൽ മാതൃകാ ഐ സി യു യാഥാർഥ്യമായത്. 10 കാർഗോ കണ്ടയിനറുകൾ ഉപയോഗിച്ച് 100 കോവിഡ് രോഗികളെ ഇവിടെ പ്രവേശിപ്പിക്കാൻ കഴിയുന്നുണ്ട്. ഈ മാതൃക വിജയകരമായതിനെ തുടർന്ന് വിവിധ ജില്ലകളിലായി 3000 മുതൽ 5000 വരെ മാതൃകാ ഐ സി യു കിടക്കകൾ നിർമിക്കാൻ സർക്കാർ ആലോചിക്കുന്നതായി ആരോഗ്യമന്ത്രിഡോ. കെ സുധാകർ പ്രതികരിച്ചു.