TRENDING:

'കൊറോണ വൈറസ് ബാധിച്ച വവ്വാലുകൾ കടിച്ചു'; വുഹാനിലെ ശാസ്ത്രജ്ഞരുടെ മൂന്ന് വർഷം മുമ്പുള്ള വീഡിയോ

Last Updated:

വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കുന്നതിനിടയിൽ കടിയേറ്റതായാണ് പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വുഹാൻ: കൊറോണ വൈറസ് വാഹകരായ വവ്വാലുകൾ കടിച്ചെന്ന വെളിപ്പെടുത്തലുമായി ചൈനയിലെ ശാസ്ത്രജ്ഞർ. വുഹാനിലെ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2019 ലാണ് ചൈനയിൽ നിന്നും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്.
advertisement

എന്നാൽ ഇതിനും രണ്ടു വർഷം മുമ്പ് 2017 ൽ  കൊറോണ വൈറസ് വാഹകരായ വവ്വാലുകൾ കടിച്ചതായി വെളിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് ധരിക്കാതെ വവ്വാലുകളുടെ സാംപിളികുൾ ശേഖരിക്കുന്നതിനിടയിൽ കടിയേറ്റതായാണ് പറയുന്നത്.

മെയിൽ ഓൺലൈനിൽ വന്ന റിപ്പോർട്ട് അനുസരിച്ചു പറയുന്നത്, വവ്വാലുകൾ കൂട്ടമായി കഴിയുന്ന ഗുഹയ്ക്കുള്ളിൽ സാംപിളുകൾ ശേഖരിക്കുന്നതിനിടയിൽ നിന്നും ഒരു വവ്വാൽ ഗവേഷകന്റെ ഗ്ലൗസ് ധരിച്ച കയ്യിൽ കടിച്ചു എന്നാണ്. സൂചിപോലെ വവ്വാലിന്റെ പല്ലുകൾ ഗ്ലൗസ് തുളച്ച് കയ്യിൽ കയറിയതായി ശാസ്ത്രജ്ഞൻ വീഡിയോയിൽ പറയുന്നുണ്ട്.

advertisement

You may also like:'കോവിഡ് വാക്സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും'; വിചിത്രവാദവുമായി ഇസ്രായേലി പുരോഹിതൻ

ഒരു ശാസ്ത്രജ്ഞൻ വീഡിയോയിൽ നഗ്നമായ കൈകൊണ്ട് ഒരു വവ്വാലിനെ പിടിക്കുന്നത് പോലും കാണാമെന്ന് വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോയിൽ മറ്റൊരു ശാസ്ത്രജ്ഞന്റെ കൈകാലുകൾ വവ്വാലുകൾ കടിച്ച് മുറിവേറ്റതായും കാണിക്കുന്നു.

advertisement

വവ്വാലുകൾ വൈറസ് വാഹകരാകാമെന്ന് വീഡിയോയിൽ പറയുന്നുമുണ്ട്. ചൈനീസ് വാർത്താ മാധ്യമം 2017 റെക്കോർഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്ത വീഡിയോ ആണിതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

ഈ വെളിപ്പെടുത്തലുകൾ ശാസ്ത്രജ്ഞർക്ക് വവ്വാലിന്റെ കടിയേറ്റതിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചിരിക്കാനുള്ള സാധ്യത ഉയർത്തുന്നു. ഇതായിരിക്കാം കോവിഡ് -19 എന്ന് നാം ഇപ്പോൾ തിരിച്ചറിഞ്ഞ വൈറസ് പോലും. മാത്രമല്ല വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് ആദ്യമായി പടർന്നത് ഇങ്ങനെയുമാകാം.

advertisement

2019 ഡിസംബറിലാണ് വുഹാനിൽ ആദ്യമായി മനുഷ്യരിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. വുഹാനിലെ മാംസ മാർക്കറ്റിൽ നിന്നും വവ്വാൽ അടക്കമുള്ള ജീവികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടർന്നതാകാമെന്ന വിലയിരുത്തലിൽ ചൈന മാർക്കറ്റുകൾ അടച്ചിരുന്നു.

ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ ഓൺലൈനിൽ ലഭ്യമല്ല. വീഡിയോയിലെ ലോഗോ CCTV-13 എന്ന ചൈനയിലെ പ്രമുഖ ദൃശ്യമാധ്യമത്തിന്റേതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'കൊറോണ വൈറസ് ബാധിച്ച വവ്വാലുകൾ കടിച്ചു'; വുഹാനിലെ ശാസ്ത്രജ്ഞരുടെ മൂന്ന് വർഷം മുമ്പുള്ള വീഡിയോ
Open in App
Home
Video
Impact Shorts
Web Stories