കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിചിത്ര വാദങ്ങളും നിർദേശങ്ങളുമൊക്കെയായി നിരവധി പുരോഹിതരും നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രംഗത്തെത്തിയിരുന്നു. കോവിഡിന് പ്രതിരോധ വാക്സിൻഎത്തിയിട്ടും ഊഹാപോഹങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും ഒട്ടും കുറവ് വന്നിട്ടില്ല.
ഇസ്രായേലിലെ മതപുരോഹിതനാണ് പുതിയ വാദവുമായി എത്തിയിരിക്കുന്നത്. ഇസ്രായേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽപെട്ട പുരോഹിതനായ റബ്ബി ഡാനിയേൽ അസോർ ആണ് അനുയായികൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആഹ്വാനം നൽകിയിരിക്കുന്നത്.
സോഷ്യൽമീഡിയയിലടക്കം നിരവധി ഫോളോവേഴ്സുള്ളയാളാണ് റബ്ബി ഡാനിയേൽ. വാക്സിനേഷൻ നടപടികൾ 'ആഗോള ക്ഷുദ്ര ഗവൺമെന്റിന്റെ' പ്രവർത്തനമാണെന്നും പുതിയ ലോക ക്രമം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നുമാണ് വാദം.
മനുഷ്യ ഭ്രൂണത്തിൽ നിന്നാണ് വാക്സിൻ നിർമിക്കുന്നതെന്നും ഇതു കുത്തിവെച്ചാൽ മനുഷ്യനിൽ വിപരീത താത്പര്യങ്ങളുണ്ടാകുമെന്നുമാണ് വാദം. ഭ്രൂണത്തിൽ നിന്നും നിർമിക്കുന്ന ഏത് വാക്സിൻ ഉപയോഗിച്ചാലും വിപരീത താത്പര്യങ്ങൾ ഉണ്ടാകും. ഇതിന് തെളിവുണ്ടെന്നും സ്വവർഗാനുരാഗികളാകുമെന്ന സൂചന നൽകി ഇയാൾ വാദിക്കുന്നു.
ലോകാരോഗ്യ സംഘടനയെയും വാക്സിനേഷൻ വികസിപ്പിക്കുന്നഫൈസർ, ബയോ ടെക്കിനെയും "ക്രിമിനൽ സംഘടനകൾ" എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാക്സിനിലൂടെ മൈക്രോചിപ്പ് കയറ്റുന്നുവെന്നുവെന്നാണ് മറ്റൊരു വാദം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.