TRENDING:

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

Last Updated:

ആരോഗ്യ വകുപ്പ് എല്ലാ ദിവസവും ഓക്‌സിജന്‍ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യതയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശിപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് എല്ലാ ദിവസവും ഓക്‌സിജന്‍ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. രോഗികളുടെ അടിസ്ഥാനത്തിലാണ് ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കേണ്ടത്.
advertisement

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്‌സിജന്‍ സ്‌റ്റോക്ക് വളരെവേഗം കുറയുന്നുണ്ടെന്നും മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read-സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; മുഖ്യമന്ത്രി

രോഗികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ചികിത്സക്കാവശ്യമായ ബെഡുകളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 2,857 ഐസിയു ബെഡുകളാണുള്ളത്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കും 756 ബെഡുകള്‍ കോവിഡേതര രോഗികളുടെ ചികിത്സയ്ക്കുമാണ് ഉപയോഗിക്കുന്നത്.സംസ്ഥാനത്ത് 38.7 ശതമാനം ഐസിയു ബെഡുകളാണ് ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളില്‍ 7,085 ഐസിയു ബെഡുകളില്‍ 1037 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

advertisement

സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. ഇതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനം ഉപയോഗിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു.

മെഡിക്കല്‍ കോളേജുകളില്‍ 3321 ഓ്കസിജന്‍ ബെഡുകളില്‍ 1731 എണ്ണം കോവിഡ് രോഗകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 1439 ബെഡുകളില്‍ രോഗികള്‍ ചികിത്സയിലുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്‌സിജന്‍ ബെഡുകളുണ്ട്. ഇതില്‍ 2028 ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവെച്ചു. അതില്‍ 1373 ഓക്‌സിജന്‍ ബെഡുകളില്‍ രോഗികള്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളില്‍ 2990 ബെഡുകളില്‍ 66.11 ശതമാനം ബെഡുകള്‍ ഉപയോഗത്തിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

advertisement

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.

advertisement

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories