TRENDING:

COVID 19| യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക്

Last Updated:

COVID 19 | ചികിത്സയിലിരുന്ന 13 പേരുടെ മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 198 പേരാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: കോവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിച്ച സാഹചര്യത്തിൽ യുഇയിൽ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 781 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കണക്കുകൾ വച്ച് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 29000 പേരിൽ പരിശോധന നടത്തിയതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,198 ആയി.
advertisement

കോവിഡ് ചികിത്സയിലിരുന്ന 13 പേരുടെ മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്നായുള്ള ഇവരിൽ പലരും മുമ്പ് തന്നെ പലവിധത്തിലുള്ള അസുഖങ്ങൾ ഉള്ളവരായിരുന്നു. കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യനില കൂടുതൽ വഷളായി മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതുവരെ 198 പേരാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്.മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച ആരോഗ്യ മന്ത്രാലയം, ചികിത്സയിലിരിക്കുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചിട്ടുണ്ട്.

TRENDING:ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണം; ജില്ലാ മജിസ്ട്രേറ്റുകളോട് ഡൽഹി സർക്കാർ [PHOTO]മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [PHOTO]'വീട്ടിൽ നിന്നൊരു ഹൊറർ സിനിമ നിർമ്മിക്കൂ'; യുവ സംവിധായകർക്ക് കിങ് ഖാന്റെ വെല്ലുവിളി [NEWS]

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 509 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതും ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണ്. 4804 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. പോസിറ്റീവ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിൽ പൊതുസുരക്ഷയ്ക്കായി ആരോഗ്യവകുപ്പ് നടത്തുന്ന എല്ലാ നടപടികളോടും സഹകരിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകൾ കര്‍ശനമായി തന്നെ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories