ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച സെലിന്‍ നിഗ്-ചാന്‍ എന്ന യുവതിയാണ് ഈ മാസം പ്രസവിച്ചത്. കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല. എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
Also Read 'ഒരേയൊരു ലക്ഷ്യം; ട്വന്‍റി20യെ പരാജയപ്പെടുത്തുക'; കിഴക്കമ്പലത്ത് എൽഡിഎഫിനും യുഡിഎഫിനും ഒരു സ്ഥാനാർഥി
ഗര്‍ഭകാലത്ത് അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്ന് കിട്ടിയതാകാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പകരുമോ എന്ന പഠനത്തിനും രോഗപ്രതിരോധത്തിനും ഈ കണ്ടെത്തല്‍ പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
advertisement
ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കി.