- കണ്ണൂർ ജയിലിൽ തുടർച്ചയായ നാലാം ദിവസവും പരിശോധന: അഞ്ച് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകൾ പിടികൂടി
മന്ത്രിസ്ഥാനങ്ങള്‍ വീതം വച്ചപ്പോഴുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമവായ നിര്‍ദ്ദേശമായിരുന്നു കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. കാര്യമായൊന്നും ചെയ്യാനില്ലാത്ത ചീഫ് വിപ്പ് പദവിക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവിടുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചത്. അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ അധികാരം കൈയ്യാളുമ്പോള്‍ പഴയ യുഡിഎഫ് നയം അതേപടി അനുകരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇവിടെയും മുന്നണിധാരണ നിലനിര്‍ത്താനാണ് ശ്രമം. ഫലമോ, പൊതുഖജനാവിന് ലക്ഷങ്ങളുടെ അധികബാധ്യത.
advertisement
പ്രളയ പുനര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ പാടുപെടുന്ന സര്‍ക്കാരാണ് പൊതുജനങ്ങള്‍ക്ക് ഈ അധിക ബാധ്യത അടിച്ചേല്പിക്കുന്നത്. കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനമെന്നാല്‍ മന്ത്രിമാര്‍ക്ക് തുല്യമായ പദവി. അതായത് സര്‍ക്കാര്‍ മന്ദിരം, ഓഫീസ്, വാഹനം, പേഴ്സണല്‍ സ്റ്റാഫുകള്‍, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം അനുവദിക്കണം. ചുരുക്കത്തില്‍ പുതിയ പദവിയനുവദിക്കുന്നതിനായി പ്രതിമാസം 20 ലക്ഷത്തിലധികം സര്‍ക്കാര്‍ കണ്ടെത്തണം. ഇനിയുള്ള രണ്ടുവര്‍ഷക്കാലാവധി പരിഗണിച്ചാൽ അഞ്ചുകോടി ചെലവാകും.
- യോഗ: വ്യായാമം ആകാം; അക്രൈസ്തവ സങ്കൽപങ്ങളെ ധ്യാനിക്കുന്നത് അസ്വീകാര്യം; കെസിബിസി മാർഗരേഖ
നിയമസഭയില്‍ ഒരു നിര്‍ണ്ണായക ഘട്ടമുണ്ടാവുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയാണ് ചീഫ് വിപ്പിന്റെ ജോലി. സഭയില്‍ വന്‍ഭൂരിപക്ഷമുള്ള ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ സമയത്ത് ചീഫ് വിപ്പിനെന്ത് പ്രസക്തിയെന്നാണ് ചോദ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ധൂര്‍ത്തിനെ ചോദ്യം ചെയ്തിരുന്നവരാണ് ഇടത് പക്ഷം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് സ്ഥാനത്തിന് പുറമെ മുന്നോക്കക്ഷേമ കോര്പറേഷന് ചെയര്‍മാനാണ് കാബിനറ്റ് റാങ്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന്, മുന്നോക്ക ക്ഷേമകോര്പറേഷന് ചെയര്മാന്, ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം എന്നിങ്ങനെ പിണറായി സര്‍ക്കാര്‍ അനുദിച്ചരിക്കുന്നത് മൂന്ന് കാബിനറ്റ് റാങ്കുകളാണ്. പ്രളയത്തില്‍ കിടപ്പാടം പോലും ഇല്ലാതായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് ഈ ധൂര്‍ത്ത്.