ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി മേവറത്തുള്ള അഷ്ടമുടി ആശുപത്രിയാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങിയില്ലെന്നാണ് പരാതി.
മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു എം.എല്‍.എ സ്വകാര്യ ആശുപത്രി സ്വന്തമാക്കുന്നത്.
സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്. സംസ്ഥാന കൗണ്‍സിലിലും ജില്ലാ എക്‌സിക്യൂട്ടീവിലും വിഷയം ചര്‍ച്ച ചെയ്യാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു. ആശുപത്രിയുടെ വെബ്‌സൈറ്റിലും സൊസൈറ്റിക്ക് ഉടമസ്ഥാവകാശം കൈമാറിയ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
തന്നെ കുടുക്കിയാണ് ആശുപത്രി കച്ചവടം നടത്തിയതെന്ന് പ്രമുഖ ഗ്യാസ്ട്രോ സര്‍ജനും ആശുപത്രിയുടെ പ്രധാന ഓഹരി ഉടമയുമായിരുന്ന ബൈജു സേനാധിപന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ഓഹരി ഉടമകളുടെ സമ്മതമില്ലാതെ കോടികണക്കിന് രൂപ വായ്പാ എടുക്കുകയും അത് സ്വകാര്യ ലാഭത്തിനായി വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് ആശുപത്രി നഷ്ടത്തിലായതെന്നും ബൈജു പറയുന്നു.
