എസ്.ഐയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്; നൂറിലേറെ പൊലീസുകാരുമായി പരാതിക്കാരിക്കുള്ള സൗഹൃദവും അന്വേഷിക്കുന്നു
Last Updated:
യുവതിക്ക് എസ്.ഐ. മുതല്‍ ഡിവൈ.എസ്.പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നോ യുവതിയുടെ ലക്ഷ്യമെന്നും അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം: സേനയെ ഒന്നാകെ നാണക്കേടിലാക്കി പൊലീസുകാരുടെ ഫേസ്ബുക്ക് സൗഹൃദവും യുവതിയുടെ ആത്മഹത്യാ ഭീഷണിയും. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം ആരോപിക്കപ്പെടുന്ന യുവതിയുടെ പരാതിയില്‍ ഒരു എസ്.ഐയ്‌ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ ഒരു എസ്.ഐയ്‌ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
പരാതിക്കാരിയായ യുവതിക്ക് എസ്.ഐ. മുതല്‍ ഡിവൈ.എസ്.പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നോ യുവതിയുടെ ലക്ഷ്യമെന്നും അന്വേഷിക്കുന്നുണ്ട്.
കൊച്ചി ടൂറിസം സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ വാട്സ്ആപ് ഗ്രൂപ്പിലില്‍ ശബ്ദസന്ദേശമിട്ടതോടെയാണ് എസ്.ഐയുടെ പ്രണയം പരസ്യമായത്.
''തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്.ഐമാരെ പല രീതിയില്‍ പരിചയപ്പെട്ട്, പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു എസ്.ഐ. കുടുങ്ങിയതായാണു വിവരം. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്.ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങള്‍ ഡി.ജി. കണ്‍ട്രോള്‍ റൂമിന് കൈമാറിയിട്ടുണ്ട്''- ഇതായിരുന്നു പൊലീസുകാരന്റെ സന്ദേശം.
advertisement
യുവതി തന്നെയും ബന്ധപ്പെട്ടിരുന്നെന്ന് പൊലീസുകാരന്‍ പറയുന്നുണ്ട്. പൊലീസുകാരന്റെ ഈ സന്ദശവും സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. യുവതി ഫേസ്ബുക്കിലിട്ട ആത്മഹത്യം കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നിരവധി പൊലീസുകാര്‍ കുടുങ്ങുമെന്നാണ് സൂചന.
Location :
First Published :
June 26, 2019 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എസ്.ഐയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്; നൂറിലേറെ പൊലീസുകാരുമായി പരാതിക്കാരിക്കുള്ള സൗഹൃദവും അന്വേഷിക്കുന്നു


