മർദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കഴക്കൂട്ടം സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയും രേഖ പ്പെടുത്തിയിട്ടുണ്ട്. 3 ദിവസം മുൻപാണ് സംഭവം നടന്നത്.
ഭർത്താവുമായി പിരിഞ്ഞ് ചെമ്പഴന്തി ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയും സുഹൃത്തും ചേർന്ന് കുട്ടിയെ മർദിക്കുകയും അടിച്ചു പരിക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി. നിലത്തു വീണ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചെന്നും പറയുന്നു. പോത്തൻ കോടുള്ള സ്വകാര്യ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയായ കുട്ടി, അച്‌ഛൻ താമസിക്കുന്ന മങ്ങാട്ടുകോണത്തെ വീട്ടിൽ എത്തിയാണ് വിവരം പറഞ്ഞത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്ന് പിതാവ് അറിയിച്ചു.
advertisement
Location :
Thiruvananthapuram,Kerala
First Published :
July 19, 2025 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയും ഒപ്പം താമസിക്കുന്ന സുഹൃത്തും ചേർന്ന് 12 കാരനെ ട്യൂഷന് പോകാത്തതിന് മർദിച്ചതായി പരാതി