യുകെയില്‍ കെയര്‍ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി ശ്രമിച്ചിരുന്ന പരാതിക്കാരി നിരവധി ഏജന്‍സികളിലേക്ക് സിവി അയച്ചിരുന്നു. ഇടപ്പള്ളി ദേവന്‍കുളങ്ങര ചങ്ങമ്പുഴ പാര്‍ക്ക് റോഡിലുള്ള വേലോമാക്‌സ് ഏജന്‍സി നടത്തിയിരുന്ന പ്രതികൾ യുകെയിൽ ജോലി ഒഴിവുണ്ടെന്നു അറിയിച്ച് യുവതിയെ സമീപിക്കുകയായിരിന്നു. 2023 സെപ്റ്റംബര്‍ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് പരാതിക്കാരി പ്രതികൾക്ക് പണം കൈമാറിയത്. എന്നാൽ ഏറെ നാൾ കാത്തിരുന്നിട്ടും യുവതിക്ക് വിസ ലഭിച്ചിരുന്നില്ല. ഈ അടുത്താണ് തെറ്റായി രേഖകള്‍ നല്‍കിയതിന് പത്ത് കൊല്ലത്തേക്ക് യുകെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ യുവതിക്ക് ലഭിച്ചത്. താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി പരാതി നൽകുകയായിരുന്നു.
advertisement
അതേസമയം, അറസ്റ്റിലായ രഞ്ജിത എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലും തൃശ്ശൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെയി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.