സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവതികൾ സഞ്ചരിച്ച ബൈക്ക് അഹമ്മദ് എന്ന ഡ്രൈവറുടെ ടാക്സി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചത് ചോദ്യം ചെയ്യാൻ പുറത്തിറങ്ങിയ ഡ്രൈവർക്ക് നേരെ യുവതികൾ തർക്കത്തിൽ ഏർപ്പെടുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. പിന്നാലെ ഹെൽമെറ്റ് ഉപയോഗിച്ച് ഡ്രൈവറെ മർദിച്ചു. തടയാനെത്തിയ നാട്ടുകാരെയും യുവതികൾ വെറുതെ വിട്ടില്ല. കയ്യിൽ ചുറ്റിയ ചങ്ങല കൊണ്ട് ടാക്സി ഡ്രൈവറെ ആക്രമിച്ച യുവതികൾ, പ്രശ്നപരിഹാരത്തിന് ശ്രമിച്ച ചിലരെ ചവിട്ടിവീഴ്ത്താനും ശ്രമിച്ചു. നാട്ടുകാർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി.
advertisement
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിനുള്ളിലിരുന്നും ഇവർ ജനങ്ങൾക്കെതിരെ അസഭ്യവർഷം തുടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവതികളെ ചോദ്യം ചെയ്തുവരികയാണ്.
