2216 ഗ്രാം സ്വർണ ബിസ്ക്കറ്റുമായി ദുബായിൽ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വൽഹത്ത് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്.
മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ ഇ എസ് നിഥിൻലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണ ബിസ്ക്കറ്റുകൾ പിടികൂടിയത്. പിടിയിലായ ത്വൽഹത്തിനെ ചോദ്യം ചെയ്യുകയാണ്. ഇയാൾ ആദ്യമായാണ് സ്വർണക്കടത്തിൽ പിടിയിലാവുന്നത്.
advertisement
തിങ്കളാഴ്ച കരിപ്പൂരിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. 804 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണവും 7 ലാപ്ടോപ്പും 2 ഐഫോണുമാണ് കസ്റ്റംസ് പിടിച്ചത്. മഞ്ചേരി എളങ്കൂർ സ്വദേശി ഉവൈസിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
