സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അമ്മാവന്റെ വീടിന് മുന്നിൽ സുഹൈൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് കണ്ട അയൽവാസികളായ രാം മൂരത്, ആത്മരാം, രാംപാൽ, സനേഹി, മഞ്ജീത് എന്നിവർ ചേർന്ന് സുഹൈലിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൈലിന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read പ്രമുഖ സീരിയല്‍ താരം വെട്ടേറ്റ് മരിച്ചു; CCTV ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
സുഹൈലിന്റെ അമ്മാവനായ ചിന്താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാം മൊറാത്ത്, സനേഹി, മഞ്ജിത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
November 16, 2020 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 23കാരനെ തല്ലിക്കൊന്നു; ഉത്തർപ്രദേശിൽ മൂന്നു പേര്‍ അറസ്റ്റിൽ
