എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് കൊല്ലപ്പെട്ടത്. പൂർണ പ്രജ്ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ശരീരത്തിൽ 17 തവണ കത്തേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 25കാരനായ യശസ് ആണ് ഹരിനിയെ കുത്തിക്കൊലപ്പെടുത്തിയത്.
ഐടി ജീവനക്കാരനാണ് യശസ്. കൃത്യം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയതാകാമെന്നാണ് സൂചന. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് കൊല്ലപ്പെട്ട ഹരിനി.
advertisement
യശസുമായുള്ള ബന്ധം ഹരിനിയുടെ വീട്ടിലറിഞ്ഞു. പിന്നാലെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ ഈ തീരുമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹരിനിയുടെ തീരുമാനം അംഗീകരിക്കാൻ യുവാവ് തയ്യറായില്ല.
ഇതിന്റെ പേരിൽ ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുണ്ടായി. ഒടുവിലാണ് ഹോട്ടൽ മുറിയിൽ വെച്ച് കൊലപാതകം സംഭവിച്ചതെന്ന് ബംഗളുരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ബി ജഗലസർ പറഞ്ഞു. സംഭവത്തിൽ സുബ്രമണ്യപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.