അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടർ പരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു.
സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്.
സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
advertisement
Location :
First Published :
August 21, 2022 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചി വിമാനത്താവളത്തിൽ 60 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി