അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. 17 കാരനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാർക്കും മനസിലാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇരവരും നാടുവിട്ടത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതോടെ ആശങ്കയിലായ രക്ഷിതാക്കൾ സ്കൂളിലെത്തി അന്വേഷിച്ചെങ്കിലും കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം ലഭിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണത്തിൽ ഹെപ്സിബയും അതേ ദിവസം സ്‌കൂളിൽ വന്നില്ലെന്ന് കണ്ടെത്തി. ഇരുവരുടെയും മൊബൈൽ നെറ്റ്‌വർക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പത്തൂർ ജില്ലയിലെ കാരമടയിലാണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
പൊലീസ് ചോദ്യം ചെയ്തപ്പോൾ വിനോദ യാത്രക്ക് വന്നതാണെന്നാണ് അധ്യാപിക പറഞ്ഞത്. യാത്ര പോകാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഇത് പ്രകാരമാണ് വിദ്യാർത്ഥിയെത്തിയതെന്നും മറ്റ് ബന്ധമില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇരുവരെയും ചെന്നൈയിൽ എത്തിച്ച പൊലീസ് ഹെപ്സിബയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.