ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം. ഷിബിൻ ലാൽ എന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.
പണം തട്ടിയെടുത്ത ശേഷം ഇയാൾ കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറി പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പോലീസ് പറയുന്നു.
പന്തീരാങ്കാവ് സ്വദേശിയാണ് ബാങ്ക് ജീവനക്കാരനായ അരവിന്ദ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
advertisement
Location :
Kozhikode,Kerala
First Published :
June 11, 2025 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സ്വകാര്യബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു