Also read-പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയും
അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും. പതിവുപോലെ രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
advertisement
Location :
Thiruvananthapuram,Kerala
First Published :
April 30, 2024 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വേനലവധിക്ക് വീട് പൂട്ടി പോയി; പിന്നാലെ വീട്ടിൽ നിന്നും 42 പവൻ കള്ളൻ കൊണ്ടുപോയി
