പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന കേസിൽ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളുകയും നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയുമായിരുന്നു.
ഇതും വായിക്കുക: ഒറ്റ നോട്ടത്തിൽ അലങ്കാരപ്പണി; തുറന്നാൽ മയക്കുമരുന്ന്: തിരുവനന്തപുരം നഗരത്തിലെ വീട്ടിലെ രഹസ്യഅറയിൽ 12 കിലോ കഞ്ചാവ്
അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും പ്രതി അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.
advertisement