ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. മനോരമയെ ഞായറാഴ്ച വൈകീട്ട് നാല് മണി മുതലാണ് കാണാതായത്. ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്.
മനോരമയെ കാണാതായതിനൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ഒപ്പമുണ്ടായിരുന്ന ആദം അലിയെയും കാണാതായെന്ന് വ്യക്തമായി. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
advertisement
Also Read-എൺപതുകാരിയെ വീട്ടിൽ കയറിപീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്നു; മുപ്പത്താറുകാരൻ പിടിയിൽ
Arrest | സഹപ്രവർത്തകരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പണം തട്ടിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ(43) ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയളെ അറസ്റ്റ് ചെടയ്തത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. 2017- 18 കാലത്ത് പൊലീസ് സൊസൈറ്റിയില്‍ നിന്നും സഹപ്രവര്‍ത്തകരെ കൊണ്ട് വായ്പ എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതുപോലെ പലരില്‍ നിന്നുമായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. സൊസൈറ്റിയില്‍ വായ്പ തിരിച്ചടക്കാനുള്ള പ്രതിമാസ തവണയും, 15,000 മുതല്‍ 25,000 രൂപ വരെ ലാഭവും കൊടുക്കാമെന്ന് പറഞ്ഞായിരുന്നു അമീര്‍ ഷാ സഹപ്രവര്‍ത്തകരില്‍ നിന്ന് പണം വാങ്ങിയത്.
ഒന്നരക്കോടി തട്ടിയതിന്റെ പരാതികളാണ് ലഭിച്ചിരിക്കുന്നതെങ്കിലും, അമീര്‍ ഷാ ആറ് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. പ്രതി ഒളിവില്‍ പോയതോടെ ഇടുക്കി ഡിസിആര്‍ബി കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു.