ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ കളർ മത്സ്യത്തെ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ബലിതർപ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.
ഇതോടെ കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 23, 2023 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം കല്ലമ്പലത്ത് ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ