TRENDING:

ടെക്നോപാർക്കിൽ ജോലിക്കെത്തിയ യുവതികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയയാൾ അറസ്റ്റിൽ

Last Updated:

ടെക്നോപാർക്കിലേക്ക് ജോലിക്ക് പോയ ടെക്കികളായ യുവതിക്ക് നേരെയാണ് ലൈംഗിക ചേഷ്ട നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലിക്ക് എത്തിയ യുവതികൾക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് (43) കഴക്കൂട്ടം പോലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാവിലെ 8 മണിയോടുകൂടിയായിരുന്നു സംഭവം.
പ്രദീപ് അറസ്റ്റ്
പ്രദീപ് അറസ്റ്റ്
advertisement

ടെക്നോപാർക്കിലേക്ക് ജോലിക്ക് പോയ ടെക്കികളായ യുവതിക്ക് നേരെയാണ് ലൈംഗിക ചേഷ്ട നടത്തിയത്. യുവതി ഉടൻ കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡറാണ് പ്രദീപ്. എസ് ഐമാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായർ, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴക്കൂട്ടം, ടെക്നോപാർക്ക് മേഖലകളിൽ നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. രാത്രിയിലും അതിരാവിലെയും ജോലിക്ക് എത്തുകയും ജോലി കഴിഞ്ഞ് മടങ്ങുകയും ചെയ്യുന്ന യുവതികൾക്കുനേരെയാണ് അതിക്രമം ഉണ്ടായിട്ടുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെക്നോപാർക്കിൽ ജോലിക്കെത്തിയ യുവതികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയയാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories