TRENDING:

പൂര്‍ണനഗ്നനായി ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ പൊലീസ് പിടിയിൽ; ഹോട്ടൽ റൂമെന്ന് കരുതി കയറിയത് മറ്റൊരാളുടെ വീട്ടിൽ

Last Updated:

തന്റെ വീടിന്റെ മുകള്‍നിലയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുവെന്നാണ് അവർ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ രണ്ടാം നിലയിലെ ബാത്ത് ടബ്ബില്‍ നഗ്നനായ നിലയില്‍ ലെവിയെ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിസ്മസ് രാത്രിയില്‍ ഹോട്ടല്‍ റൂമാണെന്ന് കരുതി മറ്റൊരാളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്.
(കടപ്പാട്: റോയിട്ടേഴ്‌സ്)
(കടപ്പാട്: റോയിട്ടേഴ്‌സ്)
advertisement

വീട്ടിൽ അതിക്രമിച്ച് എത്തിയ യുവാവിനെ പൊലീസ് കണ്ടെത്തിയത് വീടിനുള്ളിലെ ബാത്ത് ടബ്ബില്‍ നഗ്നനായി കുളിക്കുന്നതിനിടെയാണ്. മിനിസോട്ടയിലെ സൗക് റാപ്ഡ്‌സ് സ്വദേശിയായ ലെവി ഷോളിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ വീടിനുമുന്നിലെ വാതില്‍ ആരോ കല്ല് കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട വീട്ടുകാര്‍ ഈ വിവരം പൊലീസില്‍ അറിയിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിന് പ്രതിയെ കിട്ടിയിരുന്നില്ല. വീടിന് സമീപമുള്ള ഗ്ലാസ്സ് ഡോര്‍ തകര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷം പൊലീസ് മടങ്ങിപ്പോയി.

advertisement

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് വീട്ടുടമസ്ഥന്‍ പൊലീസിനെ വീണ്ടും വിളിച്ചുവരുത്തി. തന്റെ വീടിന്റെ മുകള്‍നിലയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുവെന്നാണ് അവർ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ രണ്ടാം നിലയിലെ ബാത്ത് ടബ്ബില്‍ നഗ്നനായ നിലയില്‍ ലെവിയെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read-റിഷഭ് പന്തിന് ആറുമാസം വിശ്രമം; ഐപിഎല്ലും ഓസ്ട്രേലിയൻ പരമ്പരയും നഷ്ടമാകും

അതേസമയം സംഭവത്തെപ്പറ്റി പ്രതി പറയുന്നത് മറ്റൊരു കഥയാണ്. താനും തന്റെ സഹോദരനും ക്രിസ്മസ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്നുവെന്നും ഊബറില്‍ തന്റെ ഹോട്ടല്‍ റൂമിലേക്കാണ് പോയതെന്നുമാണ് ലെവി പറഞ്ഞത്. വഴിയില്‍ വെച്ച് തങ്ങള്‍ രണ്ടാളും രണ്ട് വഴിയ്ക്ക് പിരിഞ്ഞുവെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്നാണ് ഈ വീട്ടിലേക്ക് എത്തിയത്. താന്‍ വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയതെന്ന് ലെവി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് താന്‍ വാടകയ്ക്ക് എടുത്ത ഹോട്ടല്‍ റൂമാണെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.

advertisement

അതേസമയം സംഭവത്തില്‍ കേപ് കോറല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭവനഭേദനം, അതിക്രമിച്ച് കയറല്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഫ്‌ളോറിഡയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. മുമ്പ് 29കാരനായ യുവാവിനെയും സമാനമായ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also read-പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സക്കറി സേത്ത് മര്‍ഡോക്ക് എന്ന യുവാവിനെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആളില്ലാത്ത സമയത്ത് മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പൊലീസ് പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

advertisement

അതേസമയം വീട് കുത്തിത്തുറന്ന് അതിക്രമം നടത്തുന്നയാളുകളുടെ എണ്ണം കേരളത്തിലും കൂടിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കണ്ണൂരില്‍ വീട് കുത്തി തുറന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പരാതിക്കാരിയുടെ ബന്ധു അറസ്റ്റിലായിരുന്നു.

പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സിദ്ധാര്‍ത്ഥ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച പകലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടു പൂട്ടി പുറത്തു പോയപ്പോഴാണ് കവര്‍ച്ച നടത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൂര്‍ണനഗ്നനായി ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ പൊലീസ് പിടിയിൽ; ഹോട്ടൽ റൂമെന്ന് കരുതി കയറിയത് മറ്റൊരാളുടെ വീട്ടിൽ
Open in App
Home
Video
Impact Shorts
Web Stories