ട്യൂഷൻ ടീച്ചറുടെ 22 കാരിയായ സഹോദരിയാണ് വിദ്യാർത്ഥിയെ പുതുച്ചേരിയിലേക്ക് കടത്തിക്കൊണ്ടു പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെന്നൈയിലെ അശോക് നഗറിലുള്ള ട്യൂഷൻ ക്ലാസിൽ പഠിക്കാൻ എത്തിയ കുട്ടിയും അധ്യാപകന്റെ ഇളയ സഹോദരിയുമായി അടുപ്പത്തിലാവുകയായിരുന്നു.
ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞതിനുശേഷം കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇരു വിഭാഗവും കൂടി കേസ് ഒത്തുതീർപ്പാക്കി പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനത്തുടർന്ന് വീട്ടുകാർ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ സഹായിച്ച സുഹൃത്തിനെതിരെയും പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
advertisement
Location :
Tamil Nadu
First Published :
January 03, 2025 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ ട്യൂഷന് വന്ന 15 കാരനെ കടത്തിക്കൊണ്ടു പോയ 22 കാരിക്കെതിരെ പോക്സോ കേസ്