TRENDING:

36 ലക്ഷം രൂപയുടെ സ്വർണം ഫേസ് ക്രീമിൽ ഒളിപ്പിച്ച് കടത്തിയ യുവതി കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിൽ

Last Updated:

ചെക്ക് ഇൻ ബാഗേജിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച നിവിയ ഫേസ്ക്രീലാണ് യുവതി നാല് സ്വർണ വളയങ്ങൾ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
36 ലക്ഷം രൂപ വില വരുന്ന സ്വർണം നിവിയ ഫേസ് ക്രീമിൽ ഒളിപ്പിച്ച് കടത്തിയ യുവതി കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിൽ. ചെക്ക് ഇൻ ബാഗേജിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച നിവിയ ഫേസ്ക്രീലാണ് യുവതി നാല് സ്വർണ വളയങ്ങൾ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
ഫേസ് ക്രീം-സ്വർണക്കടത്ത്
ഫേസ് ക്രീം-സ്വർണക്കടത്ത്
advertisement

കസ്റ്റംസ് സ്‌പെഷ്യൽ ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. റോമിൽ നിന്നാണ് യുവതി കൊച്ചിയിലെത്തിയത്. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങൾ കൈവശമില്ലാത്ത ആളുകൾ കടന്നു പോകുന്ന ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ ഉദ്യോഗസ്ഥർ തടഞ്ഞത്.

"യുവതിയുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ, സംശയാസ്പദമായ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിൽ 640 ഗ്രാം ഭാരമുള്ള നാലു സ്വർണ വളയങ്ങൾ നിവിയ ക്രീമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്" ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ക്രീമിന്റെ പാത്രം തുറന്ന് സ്വർണം പുറത്തെടുക്കുന്ന വീഡിയോയും എഎൻഐ പങ്കുവച്ചിട്ടുണ്ട്.

advertisement

“ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ, ഒരു ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച നിവിയ ക്രീം പാത്രത്തിനുള്ളിൽ വൃത്താകൃതിയിലുള്ള 4 സ്വർണ വളയങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത സ്വർണത്തിന് 640 ഗ്രാം തൂക്കമാണുള്ളത്. 36.07 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് കണ്ടെടുത്തതെന്ന് എഎൻഐ റിപ്പോർട്ടിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണക്കടത്തിൽ യുവതിയുടെ പങ്ക് കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, പാസ്ത മേക്കറിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ മലയാളിയെ പിടികൂടിയിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ്, ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചും പിടികൂടിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
36 ലക്ഷം രൂപയുടെ സ്വർണം ഫേസ് ക്രീമിൽ ഒളിപ്പിച്ച് കടത്തിയ യുവതി കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories