ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറാൻ സാധ്യതയേറി. കേരളാ പൊലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണ പരിധി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കപ്പെട്ടേക്കാം. ഇത് എതിര്‍ഭാഗത്തിന് അനുകൂല സഹാചര്യമുണ്ടാക്കും. കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പൊലീസിന്റെ പരിധിയിലാണ്. ഷാരോണിന്റെ മരണം നടന്നത് കേരളത്തിലും. ഈ സാഹചര്യത്തില്‍ കേരള പൊലീസിന്റെ അന്വേഷണത്തിന് നിയമതടസമല്ല. എന്നാല്‍ ഒരേ സമയം കേരളാ തമിഴ്‌നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്.
advertisement
Also Read- ഫ്രൈഡ് റൈസ് വൈകിയതിന് ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേൽപ്പിച്ച നാലു പേർ പിടിയിൽ
അതേ സമയം ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ എത്തിച്ച് തെളിവെടുത്തേക്കും.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായ ഷാരോൺ 14നാണ് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസ്ചാർജ് ചെയ്തു.
Also Read- സ്വർണക്കടത്ത് വെറൈറ്റി വേണോ? വായിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 233 ഗ്രാം കരിപ്പൂരിൽ പിടികൂടി
പിന്നീട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് 25 ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.
