TRENDING:

ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി ഐടി വ്യവസായിക്ക് എതിരെ പീഡന പരാതി നൽകി

Last Updated:

ഐടി കമ്പനി ഉടമയ്ക്ക് യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഉടമയ്‌ക്കെതിരെ പീഡനക്കേസ് കൊടുക്കുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും കാട്ടിയാണ് പ്രതികൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയില്‍ പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിൽ പ്രതികളായ ദമ്പതികള്‍ക്ക് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ചാവക്കാട് സ്വദേശിക്കും ഭാര്യക്കുമാണ് ജാമ്യം അനുവദിച്ചത്. കാക്കനാട്ടെ ഐടി കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണനെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.
News18
News18
advertisement

ഐടി കമ്പനി ഉടമയ്ക്ക് യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഉടമയ്‌ക്കെതിരെ പീഡനക്കേസ് കൊടുക്കുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും കാട്ടിയാണ് പ്രതികൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

ദമ്പതികള്‍ വ്യവസായിയില്‍ നിന്നും 50,000 രൂപ വാങ്ങിയെന്നും ശേഷം പത്ത് കോടിയുടെ രണ്ട് ചെക്കുകള്‍ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ ഒന്നാം പ്രതിയായ യുവതി ഐടി സ്ഥാപനത്തിൽ ഒന്നര വർഷത്തോളം ജോലി ചെയ്തിരുന്നു.

ജാമ്യം ലഭിച്ചതിനു പിന്നാലെ യുവതി കമ്പനി ഉടമയ്ക്ക് എതിരെ പീഡന പരാതി നൽകി. യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

advertisement

കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന് പുറമെ സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. തൊഴിലിടത്തില്‍ അമിത ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയെന്ന പരാതിയിൽ കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്ന പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

തന്നെ കണ്ടനാള്‍ മുതല്‍ സിഇഒ അമിതമായ ലൈംഗികാസക്തി കാട്ടിയെന്നും രാത്രികളില്‍ അശ്ലീല വീഡിയോകള്‍ അയച്ചുതരുമായിരുന്നെന്നും മൂന്ന് പേരുമായി സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.

advertisement

ഫോണിൽ വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യ മാസങ്ങളില്‍ ജോലിയുടെ പേരില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ ഇരുത്തി. ഉച്ചഭക്ഷണം പോലും അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനമുണ്ടായിരുന്നു. അതുപോലെ മറ്റ് ജീവനക്കാരുമായി സംസാരിക്കുകയോ ബന്ധം സ്ഥാപിക്കാനോ ചെയ്യരുതെന്നും പറഞ്ഞുവെന്നും യുവതി പരാതിയിൽ പറയുന്നു.

ഒരു ദിവസം സോഫയിലിരുന്ന് തന്റെ പേര് വിളിച്ചുകൊണ്ടുള്ള മോശം പ്രവര്‍ത്തി ചെയ്യുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ നിന്നും തിരിച്ചുവന്നതിന് ശേഷവും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കാക്കനാടുള്ള ഒരു അപ്പാര്‍ട്മെന്റിലേക്ക്് വരണമെന്ന് ക്ഷണിച്ചു.

advertisement

ഓഫീസ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വെച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്. സിംഗപ്പൂരില്‍ വെച്ച് നിര്‍ബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും യുവതി പറയുന്നു.

സിഇഒയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചപ്പോള്‍ ആണ് അയാളെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് യുവതി ആരോപിക്കുന്നു.

അതേസമയം കമ്പനി സിഇഒക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. പണം തട്ടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്നാണ് സിഈഒ ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വാദം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി ഐടി വ്യവസായിക്ക് എതിരെ പീഡന പരാതി നൽകി
Open in App
Home
Video
Impact Shorts
Web Stories