TRENDING:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വർഷത്തിന് ശേഷം അറസ്റ്റിൽ

Last Updated:

നെടുമങ്ങാട് പൊലീസ് 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഒളിവിൽ പോയ കേസിലെ പ്രതി 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായരാണ് (44) പിടിയിലായത്. നെടുമങ്ങാട് പൊലീസ് 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കേരളത്തിലെ പലഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വീട്ടുകാരുമായും സഹോദരിയുമായും ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മലപ്പുറം, വയനാട് എന്നീ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രതി വേഷം മാറി ഒളിവിൽ കഴിയുകയാണെന്നായിരുന്നു പൊലീസിന് ഒടുവിൽ ലഭിച്ച വിവരം. തുടർന്ന പൊലീസ് പ്രദേശത്തെത്തി തിരച്ചിൽ നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വർഷത്തിന് ശേഷം അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories