കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂർ മങ്ങാട് സംഘംമുക്കിലെ ടീസ്റ്റാളിലായിരുന്നു സംഭവം. കടയുടമയായ കണ്ടച്ചിറ ചേരിയിൽമുക്ക് കുന്നും പുറത്ത് വീട്ടിൽ അമൽ കുമാറിന്റെ തലയ്ക്കാണ് ആയുധം കൊണ്ടുള്ള അടിയേറ്റത്.
Also Read- തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്റെ ക്രൂരമർദനം: മുഖത്ത് സാരമായ പരിക്ക്
advertisement
കട അടയ്ക്കുന്ന സമയത്ത് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ചോദിച്ചു. ആഹാരം തീർന്നെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഇയാൾ മറ്റൊരു യുവാവുമായെത്തി വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു. നൽകാത്തതിനെ തുടർന്ന് കടയുടമയെ മർദിക്കുകയും തല അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഈ സമയം പൊലീസ് ജീപ്പ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
Location :
Kollam,Kollam,Kerala
First Published :
May 13, 2025 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇനി ചപ്പാത്തി തിന്നാം! കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല തല്ലിത്തകർത്ത പ്രതി പിടിയിൽ