TRENDING:

കൊല്ലത്ത് വൈദ്യപരിശോധനയ്ക്കെത്തിച്ച കുറ്റാരോപിതന്‍ ഡോക്ടറും പോലീസുകാരുമടക്കം 5 പേരേ കുത്തി

Last Updated:

ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുറ്റാരോപിതന്‍റെ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരുക്ക്. ഹൗസ് സർജനായ വന്ദനയെ ആണ് കത്രിക ഉപയോഗിച്ച് അധ്യാപകനായ സന്ദീപ് എന്ന യുവാവ് ആക്രമിച്ചത്. ഡോക്ടർക്ക് പുറമെ പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു. ഗുരുതര പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
advertisement

അക്രമിയെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത കുടവട്ടൂർ സ്വദേശി സന്ദീപ് എന്ന യുവാവാണ് അക്രമം നടത്തിയത്. കാലിൽ മരുന്ന് വച്ചതിന് ശേഷം ഹൗസ് സർജൻ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

തുടർന്ന് തടയാൻ ശ്രമിച്ച പൂയപ്പള്ളി സ്റ്റേഷൻ പോലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥൻ മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് വൈദ്യപരിശോധനയ്ക്കെത്തിച്ച കുറ്റാരോപിതന്‍ ഡോക്ടറും പോലീസുകാരുമടക്കം 5 പേരേ കുത്തി
Open in App
Home
Video
Impact Shorts
Web Stories