പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ബലാൽസംഗ കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാൽ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
advertisement
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ സുനു ഇപ്പോൾ സസ്പെഷനിലാണ്.ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
Location :
First Published :
December 19, 2022 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വകുപ്പുതല നടപടിക്കു വിധേയനായത് 15 പ്രാവശ്യം; ബലാത്സംഗമടക്കം കേസുകളില്‍ പ്രതി; പിആർ സുനുവിനെ പിടിച്ചുവിടാൻ നടപടി തുടങ്ങി