ഇവരില്‍ നിന്നു കിട്ടിയ നോട്ടുമായി മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് ബാങ്കില്‍ എത്തിയത്. 500 രൂപയുടെ ഏഴു കള്ളനോട്ടുകളാണ് ബാങ്കില്‍ നൽകിയത്. എന്നാൽ ഇയാൾക്ക് ബാങ്കിൽ നൽകിയത് കള്ളനോട്ടാണെന്ന് അറിവില്ലെന്ന് പൊലീസ് പറയുന്നു.
കള്ളനോട്ടുകളുടെ ഉറവിടം അറസ്റ്റിലായ ജിഷ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. മുൻപ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.
advertisement
Location :
Alappuzha,Kerala
First Published :
Mar 09, 2023 6:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ
