എന്നാൽ പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടി ആത്മഹത്യ ചെയ്തു എന്നും ഇതിന് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ ബന്ധുക്കൾ യുവതിയെ ആക്രമിച്ചത്.
യുവതിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ചെരുപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തി.വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് യുവതി. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നും ഡൽഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തു.
advertisement
ഇവരുമായി അടുപ്പമുണ്ടായിരുന്ന ആണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ യുവതി പ്രദേശത്തുനിന്ന് താമസം മാറിയിരുന്നതായി അവരുടെ സഹോദരി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് സംഭവം. യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു. തുടര്‍ന്നാണ് അക്രമം ഉണ്ടായത്.
കൂട്ടമാെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവതിയെ മര്‍ദിച്ച സംഭവത്തില്‍ നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഷാദ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. സത്യസുന്ദരം പറഞ്ഞു.